നമ്മുടെ എം ടി😍

ഉറപ്പായും എനിക്ക് ഇപ്പോൾ പറയുവാൻ സാധിക്കും ഞാൻ ഒരു വയനാകാരിയാണ്. അതിൽ അഭിമാനിക്കുന്നു. ഒരുപക്ഷേ വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിൽ പകുതിയും എം ടി യുടെയും. അതെ, എം ടി എന്ന രണ്ടക്ഷരം ഓർമവച്ചന്നാൾ മുതൽ കേൾക്കുന്നതാണ്. ആദ്യ പരിചയപ്പെടൽ അച്ഛന്റെ വാക്കുകളിൽ നിന്നും-തിരകഥകളുടെ ശക്തിയെപ്പറ്റി, പിന്നീട് അമ്മയിൽ നിന്നും- പുസ്തകങ്ങളെപ്പറ്റി. അഭിമാനപുരസരം പറഞ്ഞുകൊള്ളട്ടെ എന്റെ അമ്മ നന്നായി പുസ്തകങ്ങൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരിക്കൽ അമ്മയുടെ കൈകളിൽ എം ടി യുടെ രണ്ടാമൂഴം ചൂടോടെ കൈയിലെത്തിച്ചു. പ്രീ ഡിഗ്രിക്ക് കയ്യിൽ കിട്ടിയ സി വി രാമാൻപിള്ളയുടെ മാർത്താണ്ഡവർമ്മയും, കുമാരനാശാന്റെ വീണപൂവും മാത്രം പുസ്തകശേഖരമായി ഉണ്ടായിരുന്ന 'അമ്മ പിന്നീട് എം ടി യുടെ പുസ്തകങ്ങളുടെ പുറകെ പോയി. ഓരോ പുസ്തകോത്സവങ്ങൾക്കും ലിസ്റ്റുകൾ കുറിക്കുവാനും തുടങ്ങി. ഞാനും..........! രാത്രിസമയങ്ങൾ ആണ് അമ്മയുടെ വയനസമയവും.
എന്റെ കാലത്ത് ( ഇപ്പോൾ) എല്ലാവരേയും പോലെ കുട്ടിപുസ്തകങ്ങളിൽ നിന്നു കോണി വച്ചുകയറുന്നത് എം ടി, ബഷീർ, പത്മനാഭൻ, സി രാധാകൃഷ്ണൻ എന്നിവരുടെ അക്ഷരലോകത്തേക്കാണ്. അതെ, അതൊരു വല്ലാത്ത ലോകമാണ്. നമ്മുടെ കാലത്തോടും, ചരിത്രത്തോടും എം ടി എന്ന മനുഷ്യൻ/ എഴുത്തുകാരൻ ജാഗരൂകനായി നിൽക്കുന്നത് നമ്മുടെയൊക്കെ ഒരു ഭാഗ്യമാണ്. 'മാത്യഭുമിയോട്' നന്ദി- എം ടി യെ കുറിച്ചുള്ള ഇത്രയേറെ ലേഖനങ്ങൾ സമ്മാനിച്ചതിന്. ഇന്നും, എപ്പോഴും രോമാഞ്ചം നൽകുന്ന ഒരു പുസ്തകമാണ് "രണ്ടാമൂഴം".അതിലെ വാചകങ്ങളും;
* കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്.അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി*
*ശത്രുവിനോടു ദയ കാട്ടരുത് . ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും . മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.*
അതേ, ഈ വരികൾ കാണാപാടമാണ് എനിക്ക്.
അമ്മ എന്ന് വിളിക്കാൻ അർഹതപ്പെട്ട ഒരു സ്‌ത്രീയെ 'ഓപ്പോൾ' എന്നു വിളികേണ്ടിവരുന്ന ഒരു പാവം കുട്ടിയുടെ കഥ. സിനിമയിൽ തുടങ്ങി പുസ്തകത്തിൽ എത്തിയ നമ്മുടെയൊക്കെ ഓപ്പോൾ ബന്ധം. എം ടി യുടെ ഓരോ കഥയും, തിരക്കഥയും മനുഷ്യവ്യസനങ്ങളുടെ, ജീവിത സത്യങ്ങളുടെ ഒരു തുറന്നുപറച്ചിൽ ആണ്. അതിൽ നാം എല്ലാവരും കഥാപാത്രങ്ങളുമാണ്.
"കാല"ത്തിലെ ആ ലോകം ഇനി തിരിച്ചു കിട്ടില്ല എന്നത് ഒരു സത്യമാണ്. പാടം, പത്തായപ്പുര, കുളം, അമ്പലം, അങ്ങിനെ പോകുന്നു. സേതുവും, സുമിത്രയും ഇന്നും ജീവിക്കുന്നു.
നാലുകെട്ടും, മഞ്ഞും, പാതിരാവും പകൽ വെളിച്ചവും പഠിക്കാൻ അവസരം ലഭിച്ചു, എങ്കിലും പിന്നീട് എന്റെ കുഞ്ഞു ലൈബ്രറി അവയും ഇടം നേടി. ഇന്നും സേതുവും, ഗോവിന്ദൻകുട്ടിയുമൊക്കെ എത്ര വീടുകളിൽ ഉണ്ട്.
തീരുന്നില്ല............
എം ടി യെപോലൊരു എഴുത്തുകാരൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ വയനാകാരിയായി നിലകൊള്ളാൻ നിയോഗം ലഭിച്ചതിന് നന്ദി....

(നിങ്ങൾ എന്തിനെഴുത്തുകാരനായി എന്ന് ഒരാൾ ചോദിച്ചാൽ എനിക്ക് പറയാൻ അറിയാം, ആദ്യം മുതൽക്കേ ഞാൻ മറ്റ് ഒന്നുമായിരുന്നില്ല- എം ടി)

നവതിയുടെ നിറവിൽ നമ്മുടെ എം ടി വാസുദേവൻ നായർ..



**** ഗായത്രി****

Comments

Post a Comment

Popular posts from this blog

കർണ്ണൻ ❤️

അമ്മാവൻ ❤️

"കൽക്കരിയിൽ", ബാല്യവും യൗവനവും