നമ്മുടെ എം ടി😍
ഉറപ്പായും എനിക്ക് ഇപ്പോൾ പറയുവാൻ സാധിക്കും ഞാൻ ഒരു വയനാകാരിയാണ്. അതിൽ അഭിമാനിക്കുന്നു. ഒരുപക്ഷേ വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിൽ പകുതിയും എം ടി യുടെയും. അതെ, എം ടി എന്ന രണ്ടക്ഷരം ഓർമവച്ചന്നാൾ മുതൽ കേൾക്കുന്നതാണ്. ആദ്യ പരിചയപ്പെടൽ അച്ഛന്റെ വാക്കുകളിൽ നിന്നും-തിരകഥകളുടെ ശക്തിയെപ്പറ്റി, പിന്നീട് അമ്മയിൽ നിന്നും- പുസ്തകങ്ങളെപ്പറ്റി. അഭിമാനപുരസരം പറഞ്ഞുകൊള്ളട്ടെ എന്റെ അമ്മ നന്നായി പുസ്തകങ്ങൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരിക്കൽ അമ്മയുടെ കൈകളിൽ എം ടി യുടെ രണ്ടാമൂഴം ചൂടോടെ കൈയിലെത്തിച്ചു. പ്രീ ഡിഗ്രിക്ക് കയ്യിൽ കിട്ടിയ സി വി രാമാൻപിള്ളയുടെ മാർത്താണ്ഡവർമ്മയും, കുമാരനാശാന്റെ വീണപൂവും മാത്രം പുസ്തകശേഖരമായി ഉണ്ടായിരുന്ന 'അമ്മ പിന്നീട് എം ടി യുടെ പുസ്തകങ്ങളുടെ പുറകെ പോയി. ഓരോ പുസ്തകോത്സവങ്ങൾക്കും ലിസ്റ്റുകൾ കുറിക്കുവാനും തുടങ്ങി. ഞാനും..........! രാത്രിസമയങ്ങൾ ആണ് അമ്മയുടെ വയനസമയവും. എന്റെ കാലത്ത് ( ഇപ്പോൾ) എല്ലാവരേയും പോലെ കുട്ടിപുസ്തകങ്ങളിൽ നിന്നു കോണി വച്ചുകയറുന്നത് എം ടി, ബഷീർ, പത്മനാഭൻ, സി രാധാകൃഷ്ണൻ എന്നിവരുടെ അക്ഷരലോകത്തേക്കാണ്. അതെ, അതൊരു വല്ലാത്ത ലോകമാണ്. നമ്മു...