Posts

Showing posts from October, 2020

ഡീഗോ എന്നാൽ ജെയിംസ് അഥവാ പുണ്യവാളന്‍

Image
"ഖൽബാണ് കാല്പന്ത്" - അതെ ലോകം മുഴുവൻ ഒരുപന്തിന് പുറകേ പോകുമ്പോൾ, ഇന്ന് ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞുവെന്നു നാം വിശ്വസിക്കുന്ന ആ ഗോളിനുടമയുടെ അറുപതാം പിറന്നാളാണ്. ഏതൊരു ഗ്യാലറിയിലും ആരവം മുഴങ്ങുന്നത് കരയുന്നവന്റെ രോദനം കേൾക്കാതിരിക്കുവാൻതന്നെയാണ്.. സു ചു(Tsu-chu) വിൽ നിന്നും തുടങ്ങുന്ന ഫുട്‌ബോൾ ചരിത്രം വളരേ വിശാലവും, വ്യാപ്തിയേറിയതുമാണ് ( വായിച്ചറിവിൽ നിന്നും). അവിടെ നിന്നും ജപ്പാനിൽ പിറവിയെടുത്ത ആ പന്തുകളിക്ക് അവർ നൽകിയ നാമം'കെമാരി'യെന്നും. ഓരോ ഉരുള്ളുന്ന പന്തിനും എന്തൊക്കെ കഥകളാകും പറയാൻ കാണുക-അതെ കാല്പന്തുകളിയോടുള്ള ഈ സ്നേഹം ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു ,എന്റെ മലയാളം അധ്യാപികയിലൂടെ (പ്രീത),"എൻ എസ് മാധവൻ സാറിലൂടെ, എന്തെന്നാൽ Higuita യെ പരിചയപ്പെടുത്തിതന്നതിനു, അതിലൂടെ ഫുട്‌ബോളിനെ  അറിയാൻ കഴിഞ്ഞതിനു ,അച്ഛനോട്, പ്രധാനമായും ഫുട്‌ബോൾ കളിക്കാരെ പറ്റി പറഞ്ഞുതന്നതിന്, ആ വാക്കുകളിൽ മറഡോണയുടെ ആ ഗോൾ നിമിഷം ഇന്നും വാക്കുകൾകതീതം. അവസാനിപ്പിക്കുന്നു ഡീഗോ മറഡോണയുടെ വാക്കുകളിലൂടെ I am Maradona, Who makes goals, Who makes mistakes. I can take it all. I have shoulders big enough t...