Posts

Showing posts from November, 2022

"കൽക്കരിയിൽ", ബാല്യവും യൗവനവും

Image
"കൽക്കരിയിൽ ബാല്യവും യൗവനവും" ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൽക്കരി ഖനന മേഖലകളിലൊന്നാണ് ജാരിയ. ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് ഭൂഗർഭ തീപിടുത്തങ്ങൾക്കും, താഴെയുള്ള വലിയ കൽക്കരി നിക്ഷേപം നിമിത്തം താഴുന്ന ഭൂമിക്കും കുപ്രസിദ്ധമാണ് (infamous). 1916-ലാണ് ആദ്യത്തെ ഭൂഗർഭ തീപിടിത്തം  ജാരിയായിൽ രേഖപ്പെടുത്തിയത്. ഉപേക്ഷിക്കപ്പെട്ട ഖനികൾ യുക്തിരഹിതമായി ഡീകമ്മീഷൻ ചെയ്യുന്ന പ്രശ്നവുമുണ്ട് ഇവിടെയുണ്ട്‌. 868 പൊതുസ്ഥലങ്ങൾ തീപിടിത്തവും മണ്ണ് മുങ്ങിയതും മൂലം ദുരിതബാധിത പ്രദേശങ്ങളായി അടയാളപ്പെടുത്തി. ഇതിൽ ബാങ്കുകൾ, വിപണന സമുച്ചയങ്ങൾ, മതപരമായ സ്ഥലങ്ങൾ എന്നിവയും മറ്റും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കത്തുന്ന പ്രദേശമാണ് ജാരിയയെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. "ബാല്യവും കൗമാരവും കടന്നുപോകുന്ന വഴികൾ" കാർബൺ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ് തുടങ്ങി  വിള്ളലുള്ള ഭൂമിയിൽ നിന്ന് വിഷപുകയുടെ മേഘങ്ങൾ പുറത്തേക്ക് ഒഴുകുമ്പോൾ, 15 വയസ്സുള്ള രാധികയും സുഹാനിയും, 21 വയസുള്ള സുമനും കുഴിയിലേക്ക് ഇറങ്ങുന്നു. അറുപത്തഞ്ചോളം കുട്ട...