"കൽക്കരിയിൽ", ബാല്യവും യൗവനവും

"കൽക്കരിയിൽ ബാല്യവും യൗവനവും"

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൽക്കരി ഖനന മേഖലകളിലൊന്നാണ് ജാരിയ. ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് ഭൂഗർഭ തീപിടുത്തങ്ങൾക്കും, താഴെയുള്ള വലിയ കൽക്കരി നിക്ഷേപം നിമിത്തം താഴുന്ന ഭൂമിക്കും കുപ്രസിദ്ധമാണ് (infamous). 1916-ലാണ് ആദ്യത്തെ ഭൂഗർഭ തീപിടിത്തം  ജാരിയായിൽ രേഖപ്പെടുത്തിയത്. ഉപേക്ഷിക്കപ്പെട്ട ഖനികൾ യുക്തിരഹിതമായി ഡീകമ്മീഷൻ ചെയ്യുന്ന പ്രശ്നവുമുണ്ട് ഇവിടെയുണ്ട്‌. 868 പൊതുസ്ഥലങ്ങൾ തീപിടിത്തവും മണ്ണ് മുങ്ങിയതും മൂലം ദുരിതബാധിത പ്രദേശങ്ങളായി അടയാളപ്പെടുത്തി. ഇതിൽ ബാങ്കുകൾ, വിപണന സമുച്ചയങ്ങൾ, മതപരമായ സ്ഥലങ്ങൾ എന്നിവയും മറ്റും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കത്തുന്ന പ്രദേശമാണ് ജാരിയയെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

"ബാല്യവും കൗമാരവും കടന്നുപോകുന്ന വഴികൾ"
കാർബൺ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ് തുടങ്ങി  വിള്ളലുള്ള ഭൂമിയിൽ നിന്ന് വിഷപുകയുടെ മേഘങ്ങൾ പുറത്തേക്ക് ഒഴുകുമ്പോൾ, 15 വയസ്സുള്ള രാധികയും സുഹാനിയും, 21 വയസുള്ള സുമനും കുഴിയിലേക്ക് ഇറങ്ങുന്നു. അറുപത്തഞ്ചോളം കുട്ടികൾ  കോൾ പാടങ്ങളിൽ ജോലി ചെയ്യുന്നു, ഖനിയുടെ അവശിഷ്ടങ്ങളിൽ അവശേഷിക്കുന്ന കൽക്കരി, മാർക്കറ്റിൽ വിൽക്കാൻ കഴിയും. ജോലി നിയമവിരുദ്ധമാണ്. ദരിദ്രമായ ഈ മേഖലയിൽ അനധികൃത ഖനനത്തിന് മൗനാനുവാദമുണ്ട്. “ഞങ്ങൾ ഭയപ്പെടുന്നു, പക്ഷേ അപകടസാധ്യതകൾക്കൊപ്പം ഞങ്ങൾ പോകും,” അമ്മയോടൊപ്പം ആഴ്ചയിൽ 1,200 രൂപ വരെ സമ്പാദിക്കാൻ കഴിയുന്നു 16 കാരിയായ അഞ്ജലി പറയുന്നു. 
അവളുടെ അച്ഛൻ കൽക്കരി, മാർക്കറ്റിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നു. തന്റെ വീട്ടിൽ നിന്ന് 250 മീറ്റർ മാത്രം അകലെയുള്ള കൽക്കരിപ്പാടത്ത് നിന്ന് കുടുംബം കൂടുതൽ മാറാൻ നിർബന്ധിതരാകുമെന്ന് അഞ്ജലി ഭയപ്പെടുന്നു. അവളുടെ ഗ്രാമത്തിലെ പകുതിയോളം വീടുകളും മണ്ണിടിച്ചിലിലും ഖനിയിൽ നിന്നുള്ള തീപിടുത്തത്തിലും കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. "കൽക്കരി തീ ഞങ്ങളുടെ വീടിനോട് അടുക്കുന്നു, മലിനീകരണം വർദ്ധിക്കുന്നു, ഞങ്ങളുടെ ഗ്രാമത്തിൽ ജലക്ഷാമമുണ്ട്".

മറ്റൊരിടത്തും ഇതു തന്നെ👇
പ്രഭാത ഷിഫ്റ്റിന്റെ അവസാനത്തിൽ കുട്ടികളുടെ കൽക്കരി പുരണ്ട കൈകൾ. ത്വക്ക്, ശ്വാസകോശ രോഗങ്ങൾ സാധാരണമാണ് ഇവിടെ, കുട്ടികളും പൊരുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ, ചില സർക്കാർ ഉദ്യോഗസ്ഥരും വാർത്താ മാധ്യമങ്ങളും ഈ കുട്ടികളെ 'കൽക്കരി മോഷ്ടാക്കൾ' എന്ന് വിളിക്കുമ്പോൾ ഇടവേളകളിൽ അവർക്ക് പാഠഭാഗങ്ങൾ എടുത്തു നൽകുന്ന roy sirnu വളരെ വിഷമം തോന്നുന്നു," 55 കാരനായ റോയ് പറയുന്നു. ”

ജാരിയ ഒരു ഉദാഹരണം മാത്രമാണു,

Yes, India plans to double the amount it mines to 1 bn tonnes a year by 2025.

But, what may be situation of children and teenagers?

Did we know the diseases already shoot up there?

Just think how lucky we are.......


കടപ്പാട്

Elle Kurancid, 

Walaa Alshaer

                                      ~ ഗായാത്രി~


Comments

Popular posts from this blog

കർണ്ണൻ ❤️

അമ്മാവൻ ❤️