🔥🔥ചിതാഗ്നി 🔥🔥
ആടിന്റെ കണ്ണുകളിലൂടെ മനുഷ്യ കഥ കലാപരമായി പറയുന്ന പൂനാച്ചിയിലൂടെ പരിചിതനായ പെരുമാൾ മുരുഗൻ,എഴുത്തു നിറുത്തി എന്ന് പ്രഖ്യാപിച്ച് ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിച്ച ധീരനായഎഴുത്തുകാരൻ. ചിതാഗ്നിയിലൂടെ കുമരേശനെയും സരോജത്തെയും നമ്മുക്ക് പരിചയപ്പെടുത്തുന്നു. കുമരേശൻ സരോജത്തെ സ്നേഹിച്ചു . ഇഷ്ടപ്പെട്ട പെണ്ണിനെ രജിസ്റ്റർ വിവാഹവും ചെയ്തു. അതിലെന്താണ് കുഴപ്പം.... നമ്മുടെ കണ്ണിൽ യാതൊരു കുഴപ്പവുമില്ല . അപ്പോൾ ആർക്കാണ് കുഴപ്പം....എവിടെയാണ് കുഴപ്പം.... ആർക്കാണ് ആ പ്രണയം പ്രശ്നമാകുന്നത്...... ???? വ്യത്യസ്ത ജാതികളിൽ ജനിച്ച സരോജയും കുമരേശനുമാണ് ചിതയിലെ പ്രധാനകഥാപാത്രങ്ങൾ...സ്നേഹബദ്ധരായ അവർക്കു വിവാഹത്തിലൂടെ ഒന്നാകാൻ കഴിയില്ല. എല്ലാ എതിർപ്പുകളും സ്നേഹത്തിന്റെ ചൂടിൽ ഉരുകിപ്പോകുമെന്നു പ്രതീക്ഷിക്കുന്ന നിഷ്കളങ്കരായ കമിതാക്കൾ അങ്ങിനെ വിവാഹിതരായി....ഏതോ വെളുത്ത പെണ്ണിനെ കണ്ടപ്പോൾ അവന്റെ മനസ്സിളകി. ഏതാണ് ജാതി, തൊടാമോ, എന്നിങ്ങനെയുള്ള ചോദ്യങ്ങൾ. ഒടുവിൽ നമ്മൾ പ്രതീക്ഷിക്കാതിരുന്നതും, എന്നാൽ ആധുനിക കാലത്ത് സ്ഥിരം നടക്കുന്നതുമായ കാര്യം "ദുരഭിമാനകൊല" അത് നടന...