Posts

കർണ്ണൻ ❤️

മഹാഭാരതത്തിൽ വീരപുരുഷൻ ആരാണെന്നു ചോദിച്ചാൽ അർജുനനാണെന്ന് എനിക്ക് പറയാൻ ഉണ്ടായിരുന്ന ചിന്തയിൽ നിന്നും നമ്മുടെ സ്വന്തം രണ്ടാമൂഴവും, ഇനി ഞാൻ ഉറങ്ങട്ടെ എന്നതും എന്നെ മാറ്റി ചിന്തിപ്പിച്ചു. ധീരനും കരുണയുള്ളവനും, ഒരേ സമയം വാക്ക് പാലിക്കുന്നവനുമയ കർണ്ണനെ നേരെ നിന്ന് തോല്പ്പികാൻ സാക്ഷാൽ കൃഷ്ണനും, അർജുനനും കഷ്ടപെടുന്നത് കാണുമ്പോൾ വീരൻ കർണ്ണൻ തന്നെയല്ലേ!!( അഭിപ്രായങ്ങൾ മാറാം). കാര്യം ദുര്യോധനന്റെ ഉറ്റ മിത്രവും, കൗരവപ്പടയുടെ ധീരനായകനുമാണെങ്കിലും, കർണ്ണ കഥാപാത്രത്തോത് വല്ലാത്ത ഒരു അനുകമ്പയും ആരാധനയും തോന്നി. സർവ്വരാൽ നിന്ദിക്കപ്പെട്ടവൻ "കർണ്ണൻ ".വാസ്തവത്തിൽ ആധുനികനായ ഒരു ദുരന്ത നായകനാണ് എനിക്ക് കർണ്ണൻ. ന്യൂ ജൻ ഭാഷയിൽ പറഞ്ഞാൽ "കർണ്ണൻ ഹീറോയാടാ ഹീറോ "✨✨✨ NB- കർണ്ണനു വേണ്ടി എഴുതി തീർത്ത ഒരു മഹാഭാരതം അതാണ് "ഇനി ഞാൻ ഉറങ്ങട്ടെ"......... നന്ദി പി കെ ബാലകൃഷ്ണൻ 🙏 # രണ്ടാം വട്ട വായന വേണ്ടി വന്നു വീണ്ടും വീണ്ടും എനിക്ക് മനസ്സിലാക്കാൻ, രണ്ടാമൂഴം പോലെ രസം കൊണ്ട് ഇനിയും ഞാൻ വായിക്കാവുന്ന പുസ്തകം!!!! **** ഗായത്രി **** 05/06/2025