പൂനാച്ചി🐾🐾
"ആടിന്റെ കണ്ണുകളിലൂടെ മനുഷ്യ കഥ കലാപരമായി പറയുന്ന പൂനാച്ചി, നിന്നെ വൈകിയാണ് കയ്യിൽ കിട്ടിയതെങ്കിലും നീ എത്രമേൽ പ്രസക്തി ഉള്ളവളാകുന്നു". എവിടെയോ ജനിച്ചു ഇപ്പോഴും ജീവിക്കുന്ന എത്രയോ പൂനാച്ചികൾ. പൂനാച്ചി വെറും ഒരു മൃഗമല്ല. എന്തുകൊണ്ടോ ഭാഷാ രീതിയിലെ സവിശേഷത പൂനച്ചിയെ എല്ലാത്തിൽ നിന്നും വേറിട്ടതാകുന്നു."വ്യക്തിത്വം", അത് മനുഷ്യർക്ക് മാത്രമുള്ളതല്ലെന്നും, മൃഗങ്ങൾക്കും അതേ പറ്റി വ്യക്തമായ കാഴ്ചപ്പാടു ണ്ടെന്നും നമ്മുക്ക് തുറന്നു പറയാം. ഒരു തുറന്ന സംവാദത്തിലേക്ക് പൂനച്ചിയിലെ ചില വസ്തുതകൾ നമ്മെ കൊണ്ടെത്തിക്കുന്നു. *വായ അടച്ചു വയ്കാനുള്ളതാണ്. *കൈ തൊഴാനുള്ളതാണ്. *കാല് മടക്കിവയ്ക്കാനുള്ളതാണ്. *ദേഹം ഒതുക്കി വയ്ക്കാ നുള്ളതാണ്. *ഏഴു കുഞ്ഞുങ്ങളെ പെറുന്ന ഇനമാണ്. *സ്വഭാവത്തിൽ അടക്കവും, ഒതുക്കവും മുന്നിട്ടു നിൽക്കുന്ന രീതിയും. കഥയിലുടനിലം മുന്നോക്കാവസ്ഥ, പിന്നോ ക്കാവസ്ഥ,സവർണ്ണർ, ദളിതർ തുടങ്ങിയ നാമങ്ങൾ പെരുമാൾ മുരുകൻ പറയാതെ തന്നെ പറയുന്നു. തീർച്ചയായും കഥ-അന്ത്യത്തിൽ പാർശ്വവത്കരിക്കപ്പെട്ട ആളുകളുടെ ഒരു പ്രതിനിധിയായാണ് പൂനച്ചിയെ കാണേണ്ടത്. ശബ്ദമുയർത്താൻ ശ്രമിക്കുന്ന ഒരോ പൂനാച്ചികളേയും ...