ഒറ്റയ്ക്ക്......???
ഒറ്റയ്ക്കാണ്.... പക്ഷെ.....ഓർമ്മകളെന്നും കൂടെയുണ്ട്...ഏകാന്തമായുള്ള ഓർമ്മകൾക്ക് എന്നും എപ്പോഴും പ്രത്യേക സുഖമുണ്ട്. അനുഭവങ്ങൾ എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്ന പോലെ ചിലപ്പോഴെങ്കിലും നല്ല ഓർമ്മകൾ വരുന്നത് ഒരു ദിവ്യാനുഭവം തന്നെയാണ്. എത്രയോ സ്വപ്നങ്ങൾ നമ്മളെ ഒറ്റയ്ക്കാക്കാതെ സ്നേഹിക്കാൻ മാത്രം അറിയുന്നവരെ കാണിച്ചുതരാറുണ്ട്. സ്വപ്നമേ.... നിനക്ക് നന്ദി...
ഒറ്റയ്ക്ക് ആകുമ്പോൾ എല്ലാ മനുഷ്യരും ചില തിരിഞ്ഞു നടത്തിലേക്ക് പോകും. ചിലപ്പോൾ അതിനെ നമ്മൾ "നൊസ്റ്റാൾജിയ" എന്നൊക്കെ വിളിക്കാമെങ്കിലും, എല്ലാം അത്തരത്തിലുള്ളതാവണമെന്നില്ല. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ചില ഓർമകൾ കടലാസിലേക്ക് പകർത്തുന്നു, ചിലത് പകർത്താറില്ല മറിച്ചു ഉള്ളിൽ സൂക്ഷിക്കും. ചില ഓർമ്മകൾ കൃത്യമല്ലായെങ്കിൽ എവിടെയൊക്കെയോ പൊടിപ്പും, തൊങ്ങലും ചേർത്ത് വീർപ്പിക്കാറുണ്ട്. എല്ലാം ഒരു ആത്മസന്തോഷത്തിനുവേണ്ടി. ഒറ്റയ്ക്കാകുമ്പോൾ വരുന്ന ചില ഓർമകൾക്ക് സന്തോഷം തരാനും, നോമ്പരപ്പിക്കുവാനും സാധിക്കും. നമ്മുടെയൊക്കെ അനുഭവം നമ്മുടേത് മാത്രമല്ല, അതിൽ കുട്ടിക്കാലം, അച്ഛൻ, 'അമ്മ, ബന്ധുക്കൾ, ആഘോഷങ്ങൾ, വിഷമതകൾ ഒക്കെ കലർന്നിട്ടുണ്ട്. മനുഷ്യർ തമ്മിലുള്ള ഈ സമാനതയാണ് നമ്മെ ചേർത്തുനിർത്തുന്നതും. ചിലർ ഒറ്റപ്പെടൽ ഇഷ്ടപ്പെടുന്നു, മറ്റുചിലർ അതില്നിന്നുമുള്ള മോചനത്തിനായി കേഴുന്നു. 'Individual സ്പേസ്' നൽകുക എന്ന വാക്ക് ശെരിക്കും അർഥവും ദ്വയാർത്ഥവും കലർന്ന ഒരു പ്രയോഗമാകം. ആരെയും ഒറ്റയ്ക്കാക്കാതെ ജീവിക്കാം😍😍
~~ഗായത്രി~~
Good 👍
ReplyDelete